കണ്ണൂർ: മഹാരാഷ്ട്രയിലുള്ള എം.കെ.സി എൽ എന്ന കമ്പനിക്ക് കെ റീപ്പിന്റെ പേരിൽ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ അടക്കം നൽകാനുള്ള കണ്ണൂർ സർവകലാശാലയുടെ തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആരോപിച്ചു.ടെൻഡറോ മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെ വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കി അസാപിനും സ്വകാര്യ കമ്പനിക്കും ലാഭമുണ്ടാക്കുന്ന പദ്ധതിയിൽ വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക പരിഹരിക്കണം.പണം നൽകുന്നുണ്ടെങ്കിലും സർവ്വകലാശാലയ്ക്ക് ഈ സോഫ്റ്റ് വെയറിൽ യാതൊരു അവകാശവും ഇല്ല എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.പെൻഷൻ ഫണ്ടിൽ നിന്നും വകമാറ്റി ചെലവഴിക്കാനുള്ള സർവകലാശാലയുടെ നീക്കത്തിലും ഓർഗനൈസേഷൻ പ്രതിഷേധിച്ചു.സർവകലാശാലാ ആസ്ഥാനത്ത് നടന്ന പ്രതിഷേധയോഗത്തിൽ എഫ്.യു.ഇ.ഒ സെക്രട്ടറി ജയൻ ചാലിൽ, കെ.യു.എസ്.ഒ പ്രസിഡന്റ് ഇ.കെ.ഹരിദാസൻ , സെക്രട്ടറി ഗോകുൽ, അശ്വതി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |