കണ്ണൂർ: ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലെയും മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ അവസ്ഥാപഠനം സംഘടിപ്പിക്കാൻ തീരുമാനം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷനും ശുചിത്വമിഷനുമായി ചേർന്ന് ഈ ആഴ്ച അവസ്ഥാപഠനം തുടങ്ങും.
ബസ് സ്റ്റാൻഡുകളുടെ ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, അവയുടെ പരിപാലനം , മലിന ജലസംസ്‌കരണ സംവിധാനങ്ങൾ ,സൗന്ദര്യവത്കരണം തുടങ്ങിയവയാണ് അവസ്ഥാ പഠനത്തിൽ ഉൾപ്പെടുന്നത്.
ജില്ലയിലെ കോളേജുകളിൽ രൂപീകരിച്ച ഗ്രീൻ ബ്രിഗേഡ് ടീമുകളെയും എൻ.എസ് എസ് ടീമുകളെയും ഉപയോഗപ്പെടുത്തിയാണ് അവസ്ഥാ പഠനം നടത്തുന്നത് ഒരാഴ്ച കൊണ്ട് അവസ്ഥാ പഠനംപൂർത്തിയാക്കി റിപ്പോർട്ട് അതത് ബസ് സ്റ്റാൻഡുകളുടെ ഉടമസ്ഥരായ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി സിക്കും കൈമാറും. തുടർ പ്രവർത്തനങ്ങൾ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളും കെ.എസ്.ആർ.ടി.സിയുമാണ് നടത്തേണ്ടത്.
മാർച്ച് 30നുള്ളൽ ഹരിത ബസ് സ്റ്റാൻഡ്
അടുത്ത മാർച്ച് 30നകം ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളും ഹരിത ബസ് സ്റ്റാൻഡുകളാക്കാൻ ലക്ഷ്യമിട്ടാണ് അവസ്ഥാ പഠനം നടത്തുന്നത്.
കണ്ണൂർ ജില്ലയിലെ ബസ് സ്റ്റാൻഡുകൾ
ആകെ 33
കെ.എസ്.ആർ.ടി.സി 3
തദ്ദേശസ്ഥാപനങ്ങളുടേത് 30
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |