കാഞ്ഞങ്ങാട് നീലേശ്വരം വീരർക്കാവ് അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ ദാരുണമായി മരിച്ചവരുടെ കുടുംബങ്ങൾക്കും അത്യാസന്നമായ നിലയിൽ കഴിയുന്നവർക്കും കൈത്താങ്ങായി ഉത്തരമലബാർ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി. പെരിയ എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ 145 ക്ഷേത്ര ഭരണസമിതി ഭാരവാഹികളും സ്ഥാനികൻമാരും പങ്കെടുത്ത യോഗത്തിൽ നെല്ലിക്കാതുരുത്തി കഴകം പ്രസിഡന്റ് കെ.വി. അമ്പാടിയിൽ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി അഡ്വ.സി എച്ച്.കുഞ്ഞമ്പു സാമ്പത്തിക സ്വരൂപണത്തിന് തുടക്കം കുറിച്ചു.
തുടർന്ന് മറ്റ് ക്ഷേത്രങ്ങളിലെ ഭാരവാഹികളും അവരുടെ സംഭാവനകൾ എം.എൽ.എയ്ക്ക് കൈമാറി. ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് മേഖല പ്രസിഡന്റ് കണ്ണൻക്കുഞ്ഞി, ചെറുവത്തൂർ മേഖല പ്രസിഡന്റ് നാരായണൻ കാട്ടാമ്പള്ളി, കാസർകോട് മേഖല പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ ബേഡകം, എസ്എൻ ട്രസ്റ്റ് ഭാരവാഹി ഐശ്വര്യ കുമാരൻ എന്നിവർ സംസാരിച്ചു. ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി കെ.നാരായണൻ കൊളത്തുർ സ്വാഗതവും ട്രഷറർ ഡോ.കെ.വി.ശശിധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |