കണ്ണൂർ :യു.എ .ഇയിൽ നിന്നും വന്ന എം പോക്സ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ആരോഗ്യവകുപ്പ് പുറത്തു വിട്ടു.പതിമൂന്നിന് പുലർച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തലാണ് ഇദ്ദേഹം ഇറങ്ങിയത്. അവിടെ നിന്നും ബന്ധുവിന്റെ കാറിൽ ആറോടെ അണിയാരത്തെ വീട്ടിലെത്തി. ഇവിടെ നിന്ന് വൈകീട്ട് നാലോടെ കടവത്തൂരിലെ കെയർ ആൻഡ് ക്യൂർ ക്ലിനിക്കിലെത്തി. പിന്നീട് 14ന് രാവിലെ 11ന് ചൊക്ലി മെഡിനോവ ലബോറട്ടറിയിലേക്ക് പോയി. പതിനാറിന് ഉച്ചക്ക് രണ്ടിന് തലശ്ശേരി ടെലി ഹോസ്പിറ്റലിലും വൈകീട്ട് ആറിന് സ്വന്തം വാഹനത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ എത്തി.
എം പോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.രോഗി നിലവിൽ കണ്ണൂർ കണ്ണൂർ ഗവ:മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |