മാഹി: മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് പുതുച്ചേരി ബി.ജെ.പി.യിൽ ജോൺ കുമാർ എം.എൽ.എ.പ്രതിഷേധക്കൊടി ഉയർത്തി. കോൺഗ്രസ്സിൽ നിന്നും തെരഞ്ഞെടുപ്പ് കാലത്ത് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന ആളാണ് ജോൺ കുമാർ.തനിക്ക് മന്ത്രി സ്ഥാനം ഇല്ലായെന്ന് പാർട്ടി നേതൃത്വം അറിയിച്ചതോടെയാണ് ഇദ്ദേഹം ഉടക്കിയത്. പ്രതിഷേധം അറിയിക്കാൻ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. പുതുച്ചേരിയിലെ ബി.ജെ.പിയുടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ അനുയായികൾ ഇന്നലെ കാലത്ത് മുതൽ പ്രതിഷേധം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |