തലശ്ശേരി: കോൺഗ്രസ്സിന്റെ ആശയാദർശങ്ങളിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു സി.കെ.ജിയെന്നും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ പോലും തിരുത്തിക്കാൻ ശേഷിയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പ്രൊഫ. ദാസൻ പുത്തലത്ത് പറഞ്ഞു, ജവഹർ കൾച്ചറൽ ഫോറം സംഘടിപ്പിച്ച .കെ.ജി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുചെയ്യുകയായിരുന്നു ആദ്ദേഹം. കെ.പി.സി.സിക്ക് പുതിയതായി പ്രസിഡന്റ് വന്നതുകൊണ്ടു മാത്രമായില്ലെന്നും താഴെക്കിടയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനും കോൺഗ്രസ്സിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിൽ വ്യതിചലിക്കാതിരിക്കുകയും ചെയ്താലേ പ്രസ്ഥാനത്തിന് ഭാവിയുള്ളുവെന്നും അതിന് സി.കെ.ജിയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. രാജേന്ദ്രൻ, സുരേന്ദ്രൻ കൂവക്കാട്, അഫ്സൽ പള്ളിത്താഴ, സി.ഒ.ടി. ഹാഷിം, തച്ചോളി അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ. മുസ്തഫ സ്വാഗതവും ഉസ്മാൻ പി. വടക്കുമ്പാട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |