SignIn
Kerala Kaumudi Online
Saturday, 27 April 2024 2.57 AM IST

ഖാദിയെ രക്ഷിക്കാൻ ജനകീയ കാമ്പെയ്ൻ: കൈത്താങ്ങും കണ്ണൂർ

khadi

കണ്ണൂർ :കൊവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ 'ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്' പദ്ധതി. ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക്‌പൊതുമേഖലാ ജീവനക്കാർ, സർവ്വകലാശാല ജീവനക്കാർ, സഹകരണ ജീവനക്കാർ, തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനകൾ എന്നിവരെയെല്ലാം കോർത്തിണക്കി ഖാദി ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനത്തിനുളള വിപുലമായ കാമ്പയിനാണ് ഒരുക്കുന്നത്.

'ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ഓഫീസുകളും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ വഴി ഉദ്യോഗസ്ഥർക്ക് കൂപ്പണുകൾ വിതരണം ചെയ്യും. ഇതിനായി 500, 1000 രൂപയുടെ കൂപ്പണുകൾ തയ്യാറാക്കും. ഓഫീസ് മേധാവികൾ വഴിയാണ് ഇവ വിതരണം ചെയ്യുക. പരമാവധി ഉേദ്യാഗസ്ഥരെ കൂപ്പൺ വാങ്ങാൻ പ്രേരിപ്പിക്കണമെന്ന് ഓഫീസ് മേധാവികളോട് നിർദേശിക്കും. സർവ്വീസ് സംഘടനകൾ, വിവിധ മേഖലകളിലെ മറ്റ് സംഘടനകൾ എന്നിവരുടെ യോഗവും ഇതിനായി കള ക്ടർ വിളിച്ചുചേർക്കുന്നുണ്ട്. വാണിജ്യ, വ്യാപാര മേഖലയിലെ സംഘടനകളുടെ സഹകരണവും അഭ്യർഥിക്കും.
സമൂഹത്തിലെ പ്രമുഖരെയും ജനപ്രതിനിധികളെയും ബ്രാന്റ് അംബാസഡർമാരാക്കും.'ഈ ഓണം ഖാദിക്കൊപ്പം' എന്ന ടാഗ്‌ലൈനിൽ ജില്ലയിലെ പ്രമുഖരുടെയും മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും പ്രചാരണ പരിപാടിയും നടപ്പിലാക്കും. ജില്ലയിലെ സർക്കാർ വൃദ്ധസദനത്തിൽ കഴിയുന്നവർക്ക് സ്‌പോൺസർഷിപ്പ് വഴി ഓണക്കോടി എത്തിക്കാനും പദ്ധതി തയ്യാറാക്കും. താൽപ്പര്യമുളള സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് ഈ ഉദ്യമവുമായി സഹകരിക്കാൻ അവസരമൊരുക്കും.

കൂടുതൽ സ്റ്റാളുകൾ
ഖാദി ഉൽപ്പന്നങ്ങളുടെ വിൽപനക്കായി നിലവിലുള്ള കേന്ദ്രങ്ങൾക്ക് പുറമെ പരമാവധി തദ്ദേശസ്ഥാപനങ്ങളിൽ ഓണക്കാലത്ത് താൽക്കാലിക ഖാദി വിൽപ്പന കേന്ദ്രം ആരംഭിക്കും. ഇതിനുള്ള സൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളാണ് ഒരുക്കി നൽകേണ്ടത്. പരമാവധി ആളുകളിൽ ഖാദി ഉൽപ്പന്നങ്ങൾ എത്തിക്കാനും കേന്ദ്രീകൃത വിൽപ്പന കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനുമാണിത്.

ഈ ഓണത്തിന് പരമാവധി ഖാദി വസ്ത്രങ്ങളും ഉൽപ്പന്നങ്ങളും വാങ്ങണമെന്ന അഭ്യർഥനയാണ് ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവർക്ക് ജില്ലാ ഭരണകൂടം നേരിട്ട് ഖാദി ഓണക്കോടി നൽകും-

ടി.വി. സുഭാഷ്,ജില്ലാ കളക്ടർ, കണ്ണൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.