മാഹി: ജീവകാരുണ്യ രംഗത്തും ആതുരശുശ്രൂഷ രംഗത്തും ആറു വർഷമായി സ്തുത്യർഹ പ്രവർത്തനം കാഴ്ചവയ്ക്കുന്ന അഴിയൂർ സി.എച്ച്. സെന്ററിന്റെ ഓഫീസ് കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അജ്മാൻ ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ഒ.കെ. കുഞ്ഞബ്ദുള്ള, കെ. അൻവർ ഹാജി, ഇ.ടി. അയ്യൂബ്, ഹാരിസ് മുക്കാളി, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, അബ്ദുറഹിമാൻ മക്ക, പ്രൊഫ: പാമ്പള്ളി മഹമൂദ്, ടി.സി.എച്ച് ലത്തീഫ്, എ.വി. സെനീദ്, സി.കെ.സാജിത്, സി. സുഗതൻ, പി.കെ. കാസിം, പി.പി. റഹീം, എൻ. സാജിത്, മൈമൂന, ജലാൽ തൈക്കണ്ടി കാസിം നെല്ലോളി, ടി. മുസ്തഫ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |