തലശ്ശേരി: ചക്കക്കുരുവിൽ ചിത്രമെഴുതി ഇരുപത്തിയൊന്നുകാരി ഇന്ത്യ ബുക്ക് റിക്കാർഡ്സിൽ ഇടം നേടി. ചമ്പാട് അരയാക്കാലിലെ സൗപർണ്ണികയിൽ സന്തോഷ് കുമാറിന്റെയും ഇ. ഷൈമയുടേയും മകൾ ടി. അശ്വതിയാണ് ചക്കക്കുരുവിൽ അക്രലിക് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ വരച്ച് വിസ്മയമാകുന്നത്.
പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യരെയും വർണങ്ങളിലൂടെ ചക്ക വിത്തുകളിൽ അനായാസം വരയ്ക്കുന്ന ഈ കലാകാരി തൃപ്പൂണിത്തുറ ആർ.എൽ.വി ഫൈൻ ആർട്സ് കോളജിലെ മൂന്നാം വർഷ ബി.എഫ്.എ. വിദ്യാർത്ഥിനിയാണ്. തലശ്ശേരി സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകല അഭ്യസിച്ച അശ്വതി, ഒന്നാം റാങ്കോടെ ഡിപ്ലോമ നേടിയിരുന്നു. സസ്യജാലങ്ങളും പക്ഷിമൃഗാദികളും അടങ്ങുന്ന ജൈവ പരിസരം അശ്വതിയുടെ രചനാ ലോകത്തെ അനന്യമാക്കുന്നു. ലയവും ലാളിത്യവും ചേർന്ന ശ്രദ്ധേയമായ ചിത്രങ്ങളാണ് അശ്വതി ചക്കക്കുരുവിൽ ആലേഖനം ചെയ്യുന്നത്. ചക്കക്കുരുവിൽ ഏറ്റവും കൂടുതൽ പെയിന്റിംഗുകൾ നിർമ്മിച്ചതിന്റെ റിക്കാർഡാണ് അശ്വതിയുടെ പേരിൽ രേഖപ്പെടുത്തിയത്. ''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |