SignIn
Kerala Kaumudi Online
Friday, 26 April 2024 1.22 PM IST

ചെങ്ങളായി ഇനി ഇരുളില്ല

electric

കണ്ണൂർ: വൈദ്യുതി വിതരണം അണ്ടർ ഗ്രൗണ്ട് കേബിൾ വഴിയാക്കാനുള്ള ചെങ്ങളായി പഞ്ചായത്തിലെ പ്രവൃത്തി അവസാനഘട്ടത്തിൽ. പഞ്ചായത്തിലെ ചെങ്ങളായി, വളക്കൈ, കൊയ്യം, ചുഴലി മേഖലകളിലേക്കും സമീപ പ്രദേശങ്ങളായ പരിപ്പായി, ചെമ്പൻതൊട്ടി, കുറുമാത്തൂർ പ്രദേശങ്ങളിലേക്കും ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനിലെ 11 കെ.വി വളക്കൈ ഫീഡർ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് പറമ്പുകൾക്കു കുറുകെ വലിച്ച ഈ ലൈൻ കാലപ്പഴക്കത്താലും മരക്കൊമ്പുകൾ വീഴുന്നതിനാലും വൈദ്യുതിതടസം പതിവായ സാഹചര്യത്തിലാണ് വിതരണം കേബിൾ വഴിയാക്കാൻ തീരുമാനിച്ചത്.

40 കിലോമീറ്ററിലധികം നീളമുള്ള ഈ ലൈൻ മാറ്റിപണിയുന്ന ഉദ്യമത്തിലാണ് കെ.എസ്.ഇ.ബി. ഇതിന്റെ ഭാഗമായി വളക്കൈ പാലം മുതൽ തട്ടേരി വരെ ഒരു കിലോമീറ്റർ പുതിയ ലൈൻ വലിച്ചു കമ്മീഷൻ ചെയ്തു. ചെങ്ങളായി മുക്കാടം മുതൽ വളക്കൈ ടൗൺ വരെ നിടുവാലൂർ വഴിയും തട്ടേരി മുതൽ ചുഴലി വരെയും 7 കിലോമീറ്റർ പുതിയ ലൈനിന്റെ പണി നടക്കുകയാണ്. നെല്ലിക്കുന്നു മുതൽ മോട്ടക്കേപ്പീടിക വരെയുള്ള 4 കിലോമീറ്റർ ലൈൻ പണി ഉടൻ ടെൻഡർ ക്ഷണിക്കും. പഴയ ക്രോസ്‌കൺട്രി ലൈനുകൾ മാറി റോഡ് വഴി പുതിയ ലൈൻ ചാർജ് ചെയ്യുന്നത്തോടെ വൈദ്യുതി തടസ്സത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഫീഡറിന്റെ നീളം കുറയും

ഫീഡറിന്റെ നീളം കുറക്കാനും അതുവഴി വോൾട്ടേജ് മെച്ചപ്പെടുത്താനും വേണ്ടി സബ്‌സ്റ്റേഷനിൽ നിന്നും ചെങ്ങളായിയിലേക്ക് പരിപ്പായി വഴി രണ്ട് ഭൂഗർഭ കേബിളുകളാണ് വലിക്കുന്നത്. വളക്കൈ ഫീഡറിനെ വിഭജിച്ച് പുതിയ ചുഴലി ഫീഡർ നിർമ്മിക്കാനുള്ള പദ്ധതിയും ടെൻഡർ നൽകിക്കഴിഞ്ഞു

3.5 കിലോമീറ്റർ കേബിളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 1.75 കോടി രൂപ ഇതിന്റെ പ്രവൃത്തികൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഈ മാസം തന്നെ കേബിൾ പണി തുടങ്ങാൻ ശ്രമിക്കും-

അസി. എൻജിനീയർ എ. പദ്മനാഭൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ELECTRIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.