കാസർകോട് : ഉദുമ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് അങ്കക്കളരിയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടാൻ എത്തിയ കെ റെയിൽ പദ്ധതിയിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യഗസ്ഥരുമടങ്ങുന്ന സംഘത്തെ പ്രദേശവാസികൾ തടഞ്ഞു. വി ആർ വിദ്യാസാഗർ, വാർഡ് മെമ്പർ ഹാരിസ് അങ്കക്കളരി പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ നാലാം വാതുക്കൽ, സുനിൽകുമാർ, സുജിത്ത്, ടി.ആർ കൃഷ്ണൻ, ഹമീദ് മലാംകുന്ന് അറഫാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ശക്തമായ പ്രതിരോധത്തെ തുടർന്ന് ഉദ്യോഗസ്ഥർ ശ്രമം ഉപേക്ഷിച്ച് പോവുകയായിരുന്നു. തർക്കത്തിനൊടുവിൽ കല്ലിടാതെ സംഘം തിരിച്ചു പോയി.സ്ഥലത്ത് ബേക്കൽ പൊലീസിന്റെ വൻസന്നാഹവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരവും സർവേ സംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |