SignIn
Kerala Kaumudi Online
Saturday, 27 April 2024 7.15 AM IST

സംസ്ഥാനത്ത് ഇതാദ്യം: തളിപ്പറമ്പിനെ കാക്കാൻ മൂന്നാംകണ്ണ്

cctv

നിയോജകമണ്ഡലം പരിധിയിൽ 187 കാമറകളുടെ കാവൽ

ചിലവ് 1.45 കോടി

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തെ സി.സി ടി.വി വലയത്തിലാക്കുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു നിയോജകമണ്ഡലം മുഴുവനായും വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തി കാമറാവലയത്തിലാക്കുന്നത്.നിയോജകമണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റികളും ഉൾപ്പെടെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ച് നെറ്റ്‌വർക്ക് ശൃഖലയായാണ് പദ്ധതി നടപ്പാക്കുന്നത്. 'തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 80 ഓളം സ്ഥലം തിരഞ്ഞെടുത്താണ് 187 ക്യാമറകൾ ഒരുക്കുന്നത്.

പൊതുജനത്തിനും വിദ്യാർത്ഥികൾക്കും പൊലീസ് സംവിധാനത്തിനും ഉപകാരപ്രദമാകുന്ന 'തേർഡ് ഐ സി.സി ടി.വി. സർവയലൻസ് സംവിധാനം ഇന്ന് വൈകിട്ട് 5ന് മയ്യിൽ ബസ്സ് സ്റ്റാൻഡ് പരിസരത്ത് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ ജെയിംസ് മാത്യുവിന്റെ കാലത്ത് രൂപകൽപ്പന ചെയ്ത പദ്ധതിയിൽ 1.45 കോടി രൂപ ചെലവിൽ നിർമ്മിച്ച 187 കാമറകളും തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മയ്യിൽ എഫ്.എച്ച്. സി എന്നിവിടങ്ങളിൽ കാമറ സംവിധാനത്തോടുകൂടിയ രണ്ട് ആധുനിക തെർമൽ സ്കാനർ യൂണിറ്റുകളുമാണ് ഉൾക്കൊള്ളുന്നത്.

ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും അവരുടെ ആവശ്യകത അനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് ഈ കാമറ ശൃംഖല വ്യാപിപ്പിക്കുവാൻ സാധിക്കും. ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊലീസ് സംവിധാനത്തിനും ഈ പദ്ധതി ഭാവിയിൽ ഉപയോഗപ്പെടുത്താനാവും.

'തേർഡ് ഐ' സർവെെലൻസ് പദ്ധതി ഇന്റർനെറ്റ് സംവിധാനം ഉപയോഗിക്കാതെ കേരള വിഷൻ കേബിൾ ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്യപ്പെടുന്നത്. കേബിൾ ലഭ്യമല്ലാത്ത മേഖലകളിൽ വയർലസ് സംവിധാനം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വയർലെസ് സംവിധാനം ആയതിനാൽ ചിലവ് വളരെ കുറവാണെന്നതും പ്രത്യേകതയാണ്. മണ്ഡലത്തിൽ ഒരു കേന്ദ്രത്തിൽ ഇരുന്ന് പഞ്ചായത്തുകളിൽ സജ്ജമാക്കിയിട്ടുള്ള ഡിസ്‌പ്ലൈ ഉപയോഗിച്ച് വീഡിയോ കോൺഫറൻസ് ഉൾപ്പെടെ നടത്താനും സാധിക്കും.

ഉയരത്തിൽ നിന്ന് കാഴ്ചകൾ ഒപ്പിയെടുക്കും

പുഴകളുടെ സംരക്ഷണം, തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ, ജനശ്രദ്ധയില്ലാത്ത മേഖലകളിലെ കുറ്റകൃത്യം തടയൽ, വളരെ പ്രധാനപ്പെട്ട കവലകൾ നിരീക്ഷണത്തിൽ കൊണ്ടുവരൽ തുടങ്ങിയവ 'തേർഡ് ഐ' സി.സി ടി.വി സർവയലൻസ് സംവിധാനത്തിലൂടെ സാധിക്കും. കേരളാവിഷൻ നെറ്റ്‌വർക്ക് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 24 മീറ്റർ ഉയരമുള്ള മൂന്നു ടവർ, പതിനെട്ട് മീറ്റർ ഉയരമുള്ള രണ്ടു ടവർ,പത്തു മീറ്റർ ഉയരമുള്ള 28 ടവർ, ആറു മീറ്റർ ഉയരമുള്ള 39 ജി ഐ പോളുകൾ എന്നിവ ഉൾക്കൊള്ളുന്ന വയർലെസ് സംവിധാനവും സംയുക്തമായി ഉപയോഗിച്ചുകൊണ്ട് ആവശ്യമായ സാങ്കേതിക മികവ് ഉൾപ്പെടുത്തി പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് വിഭാഗമാണ് ഇതിന്റെ നിർവ്വഹണം നടത്തിയത്. വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാമറ ദൃശ്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് അവരവരുടെ കാര്യാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 75 ഇഞ്ച് മോണിറ്ററിലൂടെ വീക്ഷിക്കുവാനും അവയുടെ റെക്കോർഡിംഗ് സൂക്ഷിക്കുവാനും കഴിയുന്ന വിധത്തിൽ സ്വയംപര്യാപ്‌തമായ സോളാർ വൈദ്യുതിയും സ്വന്തമായ നെറ്റ്‌വർക്ക് സംവിധാനവും ഉപയോഗിച്ചുകൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.