കാസർകോട് : ഇടതുമുന്നണി സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
കനത്ത പൊലീസ് സന്നാഹം കളക്ട്രേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും പ്രതിഷേധക്കാർ പ്രതീകാത്മകമായ അതിരടയാള കല്ല് കളക്ടറേറ്റ് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജന സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള സംസ്ഥാന യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗളായ ടി ഡി കബീർ , യൂസഫ് ഉളുവാർ, ജില്ലാ യൂത്ത് ലീഗ് ഭാരാവാഹികളായ ഷാനവാസ് പള്ളിക്കര ,തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |