SignIn
Kerala Kaumudi Online
Saturday, 27 April 2024 10.02 AM IST

തുടക്കം മൂന്ന് പഞ്ചായത്തുകളിൽ പ്രകൃതി വാതകം വീടുകളിലേക്ക്

gail
ഗെയിൽ പ്രകൃതി വാതകം

കണ്ണൂർ: ഗെയിലിന്റെ പാചകാവശ്യത്തിനുള്ള പ്രകൃതി വാതകം ജില്ലയിലെ വീടുകളിലേക്കും വിതരണം ആരംഭിക്കുന്നു. 14നു ശേഷം
പാചകവാതക കണക്ഷൻ നൽകിത്തുടങ്ങും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൂടാളിയിലെ സ്റ്റേഷൻ ഈ മാസം 15ന് കമ്മിഷൻ ചെയ്യും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് വിതരണ ചുമതല. ഇതിനായി കൂടാളിയിൽ മദർ സ്റ്റേഷന്റെ നിർമാണം പൂർത്തിയായി.

കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ താമസക്കാർക്കാണ് ആദ്യം കണക്ഷൻ ലഭിക്കുക. പ്രദേശത്തെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി അപേക്ഷാ ഫോം നൽകിയാണ് കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയത്. മട്ടന്നൂർ ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടം പൂർത്തിയായി.
ചാലോട് മുതൽ മേലേചൊവ്വ വരെയുള്ള 15 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചത്. കോർപറേഷൻ പരിധിയിലെ വീടുകളിലേക്ക് പൈപ്പിടൽ തുടങ്ങുന്നതിന് കോർപറേഷനിൽ ഉടൻ അനുമതിതേടുമെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു.
ആദ്യഘട്ടത്തിൽ നഗരമേഖലയിലും പിന്നീട് ഗ്രാമങ്ങളിലേക്കും കണക്ഷൻ ലഭ്യമാക്കും. രണ്ടാം ഘട്ടത്തിൽ തോട്ടട വഴി പുതിയ ബൈപാസിലൂടെ ചോമ്പാല വരെയുള്ള 38 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു.

ഗാർഹികാവശ്യത്തിന് 3 പദ്ധതികൾ
6000 രൂപ ഡെപ്പോസിറ്റ്, 1000 രൂപ കമേഴ്സ്യൽ ഗ്യാസ് ഡിപ്പോസിറ്റ്, 118 രൂപ അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് എന്നിവ ഉൾപ്പെടെ മുൻകൂറായി 7118 രൂപ അടയ്‌ക്കേണ്ട സ്‌കീം

1000 രൂപ കണക്ഷൻ ഡിപ്പോസിറ്റ്, 500 രൂപ വീതം 10 ദ്വൈമാസ തവണകളായി 5000 രൂപ, 1000 രൂപ കമേഴ്സ്യൽ ഗ്യാസ് ഡിപ്പോസിറ്റ്, 118 രൂപ അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് എന്നിങ്ങനെ മുൻകൂറായി 2118 രൂപ അടയ്‌ക്കേണ്ട സ്‌കീം

100 രൂപ ദ്വൈമാസ വാടക, 1000 രൂപ കമേഴ്സ്യൽ ഡിപ്പോസിറ്റ്, 118 രൂപ അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് എന്നിങ്ങനെ കണക്ഷൻ ഡിപ്പോസിറ്റ് ഒഴിവാക്കി 1118 രൂപ മുൻകൂറായി അടയ്‌ക്കേണ്ട സ്‌കീം.

തുടർന്നുള്ള മാസങ്ങളിൽ ഉപയോഗത്തിന് അനുസരിച്ച് മീറ്ററിൽ രേഖപ്പെടുത്തുന്ന അളവ് കണക്കാക്കിയുള്ള തുക അടയ്ക്കേണ്ടിവരും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, GAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.