SignIn
Kerala Kaumudi Online
Saturday, 27 April 2024 3.02 AM IST

 വിഷുതിരക്കിൽ കണ്ണൂര്‍ നഗരത്തില്‍ തീപിടിത്തം

theepress
കണ്ണൂര്‍ പ്രസ് ക്ലബ് റോഡിലുണ്ടായ തീപിടിത്തം

കണ്ണൂർ: വിഷു തിരക്കിനിടെ കണ്ണൂർ നഗരത്തിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പ്രസ് ക്ളബ്ബ് റോഡിലെ ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പരിസരത്തുള്ളവരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് തീപടരുന്നത് തടയാനായി.

ചെരിപ്പുകടയിലെ ജനറേറ്റർ കത്തിയതിനെത്തുടർന്നാണ് അപകടം. ഷോർട്ട് സർക്യൂട്ട് മൂലമാണ് ജനറേറ്ററിന് തീപിടിച്ചതെന്ന് കരുതുന്നു. പുക ഉയരാൻ തുടങ്ങിയ ജനറേറ്റർ ഉടൻ തൊഴിലാളികൾ പുറത്തെത്തിച്ചു.എന്നാൽ ചെരുപ്പുകൾ ചിലത് കത്തിനശിച്ചിരുന്നു. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് റോഡിലുണ്ടായിരുന്നവരും മറ്റു കടകളിലും സാധനങ്ങൾ വാങ്ങാനെത്തിയവർ ചിതറി ഓടി.പരിസരത്തെ കടയിലുള്ളവരും നാട്ടുകാരുമെത്തി തീയണക്കാൻ ശ്രമിച്ചു. ബർണശേരിയിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. ജനറേറ്റർ പുറത്തെത്തിക്കുന്നതിനിടെയിൽ കടയുടമക്ക് കൈക്ക് പൊള്ളലേറ്റു. ഇദ്ദേഹം ചികിത്സ തേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.