പാനൂർ:പാനൂരിനടുത്ത് കുന്നോത്ത് പീടികയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിലെ തെങ്ങിലിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു.ബസ് ഡ്രൈവർക്കും യാത്രക്കാരിക്കുമാണ് പരുക്കേറ്റത്. തലശേരിയിൽ നിന്നും പാനൂരിലേക്ക് വരികയായിരുന്ന സൺപാലസ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ തെങ്ങ് ബസിന്റെ മുൻഭാഗത്തേക്ക് തുളഞ്ഞ് കയറിയ നിലയിലാണ്. ഓവർടേക്ക് ചെയ്തെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പാനൂർ പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |