പേരാവൂർ:ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ ജല സുരക്ഷ പദ്ധതിയായ ജലാഞ്ജലിയുടെ ഭാഗമായി നിർവഹണ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അംഗങ്ങൾക്കുമുള്ള പരിശീലനം ബ്ലോക്ക് ഹാളിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് പദ്ധതിയായ 'നീരുറവു'മായി ജലാഞ്ജലി യോജിപ്പിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ,മൈഥിലി രമണൻ,പ്രേമി പ്രേമൻ,കെ.വിനോദ്കുമാർ,ബ്ലോക്ക് സെക്രട്ടറി ആർ.സജീവൻ,എ.കെ.സൽമ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്കിലെ ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ,പഞ്ചായത്ത് സെക്രട്ടറി,കൃഷി ഓഫീസർമാർ,അസിസ്റ്റന്റ് എഞ്ചിനിയർമാർ,വി.ഇ.ഒമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് പരിശീലനം നല്കിയത്.
ബ്ലോക്ക് പരിധിയിലെ 92 നീർത്തടങ്ങളിലും മാസ്റ്റർ പ്ലാൻ തയ്യാറാക്കി പദ്ധതികളുമായി യോജിപ്പിക്കുന്ന മാർഗങ്ങളെകുറിച്ചാണ് പരിശീലനം.ഹരിതകേരള മിഷന്റെയും സി.ഡബ്ലിയു.ആർ.ഡി.എമ്മിന്റെയും സഹായത്തോടെ പഞ്ചായത്തുമായി സഹകരിച്ചാണ് ജലാഞ്ജലി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |