പയ്യന്നൂർ : ഗാന്ധി പ്രതിമ തകർത്ത് ഗളച്ഛേദം ചെയ്ത സംഭവം ദേശ സ്നേഹികളെ ആകെ വേദനിപ്പിക്കുകയും മറ്റുള്ളവരുടെ മുൻപിൽ കേരളക്കാരെ മൊത്തത്തിൽ ലജ്ജിപ്പിക്കുന്നതുമാണെന്ന്
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. അക്രമത്തിനിരയായ ഗാന്ധി പ്രതിമ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടന്നിട്ട് ഒരുമാസവും രണ്ടു ദിവസവും പിന്നിട്ടു.15 ഓളം പേരാണ് അക്രമം നടത്തിയതെന്നാണ് പറയപ്പെടുന്നത്.
പ്രതിമ തകർത്തതിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. രോഷത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെടാനായി പേരിന് രണ്ടു പേരെ മാത്രം അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവത്തിൽ പൊലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ കോൺഗ്രസ്സ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിമ തകർക്കൽ മാത്രമല്ല, രാഷ്ട്രപിതാവിനെ അപകീർത്തിപ്പെടുത്തുക കൂടിയാണ് പയ്യന്നൂരിൽ ഉണ്ടായതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |