SignIn
Kerala Kaumudi Online
Sunday, 28 April 2024 3.01 AM IST

ടി.പി.സുകുമാരൻ അനുസ്മരണം

sukumaran
യുവകലാസാഹിതി കണ്ണൂരിൽ നടത്തിയ ടി.പി സുകുമാരൻ അനുസ്മരണം അഡ്വ.പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: പ്രതികരിക്കാനുള്ള അവകാശം പണയം വെക്കാത്തവരായിരിക്കണം യഥാർത്ഥ സാംസ്‌കാരിക പ്രവർത്തകരെന്ന് അഡ്വ. പി.സന്തോഷ് കുമാർ എം പി.യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനുമായിരുന്ന ഡോ. ടി.പി.സുകുമാരൻ അനുസ്മരണ പരിപാടിയും നാടക പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തിന്റെയെങ്കിലും ഭാഗമായി നിന്നാൽ മാത്രമെ അംഗീകാരം ലഭിക്കുകയുള്ളുവെന്ന ചിന്താഗതിയാണ് സാംസ്‌കാരിക രംഗത്ത് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളിലൊന്ന്. ഏറ്റവും വലിയ കരുത്ത് നമ്മുടെ പ്രതിഭയാണെന്ന വിശ്വാസം ഉള്ളവർക്ക് മാത്രമെ കൃത്യമായി കാര്യങ്ങളിൽ പ്രതികരിക്കാനാവുകയുള്ളു. കഴിവുള്ള എഴുത്തുകാരും പ്രഭാഷകരുമായിരിക്കെ കഴിവുണ്ടെങ്കിൽ ബാക്കിയെല്ലാം വന്നുചേരുമെന്നും നട്ടെല്ലുനിവർത്തി നിൽക്കുകയെന്നതിലാണ് കാര്യമെന്നും ചിലർ വിസ്മരിച്ചു പോകുന്നു. ഡോ.ടി.പി.സുകുമാരൻ ധീരമായ നിലപാടുകളെടുത്തിരുന്ന എഴുത്തുകാരനായിരുന്നുവെന്നും പി.സന്തോഷ് കുമാർ എം.പി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.ടി.മോഹൻരാജ് മുഖ്യ പ്രഭാഷണം നടത്തി. കഥാകൃത്ത് കെ.ടി.ബാബുരാജ്, വി.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.