ചിറക്കൽ: കാലവർഷത്തിൽ കടുത്ത മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ചിറക്കൽ ഗ്രാമ പഞ്ചായത്തിലെപതിനാലാം വാർഡായ കുണ്ടൻചാൽ കോളനി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ. എൻ. ഹരിദാസ് സന്ദർശിച്ചു.
മണ്ണിടിച്ചൽ ഭീഷണിയിൽ ഒരായുഷ്കാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ സർവ്വതും ത്യജിച്ച് പാലായനം ചെയ്യേണ്ടിവരുന്ന കോളനി നിവാസികളുടെ ദുരിതം മനഃസാക്ഷിയുള്ള ആർക്കും കണ്ടുനിൽക്കാൻ സാധിക്കില്ലെന്ന് ഹരിദാസ് പറഞ്ഞു.
32ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനി നിവാസികളെ പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും തീർത്തും അവഗണിക്കുന്ന പരിതാപകരമായ കാഴ്ച പരിഷ്കൃത സമൂഹത്തിന് അപമാനമായിരിക്കുകയാണ്. എത്രയും പെട്ടന്ന് ഇ കുടുംബങ്ങളുടെ ദുരിതത്തിന് അറുതി വരുത്തി അടിയന്തിരമായി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് എൻ.ഹരിദാസ് ആവശ്യപ്പെട്ടു. ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.രഞ്ജിത്ത് രവീന്ദ്രൻ, കെ എൻ. മുകുന്ദൻ. മണ്ഡലം വൈസ് പ്രസിഡന്റ് ടി. കെ. ബാബു, കാട്ടാമ്പള്ളി ഏരിയ പ്രസിഡന്റ് സനീഷ്. കെ. തുടങ്ങിയവരും അദ്ദേഹത്തൊടാപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |