SignIn
Kerala Kaumudi Online
Tuesday, 07 May 2024 2.47 AM IST

ആഫ്രിക്കൻ പന്നിപ്പനി: ദൗത്യസംഘം കർണാടകയിലേക്ക്

pig

കണ്ണൂർ:പന്നിപ്പനി സ്ഥിരീകരിച്ച ബാംഗ്ളൂർ റൂറൽ ജില്ലയിലെ ഫാമിലേക്ക് കണ്ണൂരിൽ നിന്നുള്ള നാലംഗ ദൗത്യ സംഘത്തെ നിയോഗിച്ചു. പന്നികളുടെ ദയാവധവും ശാസ്ത്രീയ മറവു ചെയ്യലും ഏറ്റെടുക്കുന്നതിനായി മൃഗസംരക്ഷണ ഡയറക്ടർ മുഖാന്തിരമാണ് സംഘം പുറപ്പെട്ടത്.

ഇലക്ട്രിക്ക് സ്റ്റണ്ണറിന്റെ അഭാവവും അത് ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിജ്ഞാനക്കുറവും പരിഹരിക്കുന്നതിനായാണ് കർണ്ണാടക മൃഗസംരക്ഷണ പ്രവർത്തകർ കേരളത്തെ ബന്ധപ്പെട്ടത്.അടിയന്തര സാഹചര്യം കണക്കിലെടുത്ത് കണിച്ചാർ പഞ്ചായത്തിൽ വിജയകരമായി ദൗത്യം പൂർത്തിയാക്കിയ കണ്ണൂർ സംഘത്തെ ഇതിനായി നിയോഗിക്കുകയായിരുന്നു. നാളെ അതിരാവിലെ ബാംഗ്ലൂരിൽ എത്തുന്ന സംഘം 48 മണിക്കൂർ കൊണ്ട് ദയാവധവും ക്വാറന്റീനും പൂർത്തിയാക്കി മടങ്ങിയെത്തും. ആർ.ആർ.ടി ടീം ലീഡർ എം. അഷറഫ് നേതൃത്വം നൽകുന്ന ടീമിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എ.ബി.ഷിനോയി, ഇ.എം.നാരായണൻ , കെ.എസ്.രാജീവ് എന്നിവർ അംഗങ്ങളാണ്. '

കണിച്ചാറിൽ കഴിഞ്ഞ ദിവസം ദൗത്യം പൂർത്തിയാക്കിയ ബേസ് ക്യാമ്പും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അണു നശീകരണം നടത്തിയതോടെ കണ്ണൂരിലെ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഡെപ്യൂട്ടി ഡയറക്ടർ ഡോ.അജിത് ബാബു അറിയിച്ചു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.