കണ്ണൂർ: രാജ്യത്ത് കോൺഗ്രസ് ബി.ജെ.പിയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആരോപിച്ചു. എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ബി.ജെ.പിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഇതുകാരണം രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സീറ്റുകൾ കുറയുകയും ബി.ജെ.പിക്ക് വർദ്ധിക്കുകയും ചെയ്തു. കോൺഗ്രസിൽനിന്നുള്ളഒഴുക്കാണ് ബി.ജെ.പിയെ രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതെന്നും റിയാസ് കുറ്റപ്പെടുത്തി. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത ജില്ലാതല പരിപാടിയിൽ സി. പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ, ഡോ.ടി.ശിവദാസൻ എം.പി, കെ.വി.സുമേഷ് എം.എൽ.എ, ടി.വി.രാജേഷ്, എം.പ്രകാശൻ, പി.കെ.ശ്യാമള,ഡി.വൈ.എഫ്.ഐ നേതാക്കളായ മുഹമ്മദ് അഫ്സൽ, സരിൻ ശശി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |