SignIn
Kerala Kaumudi Online
Sunday, 28 April 2024 10.33 AM IST

പഞ്ചായത്ത് വിഹിതം വെട്ടിക്കുറക്കുന്നതിനെതിരെ യു.ഡി.എഫ്. ധർണ

dharna
പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം വെട്ടി കുറക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കമ്മിറ്റി രാമന്തളി പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ ധർണ , യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.മാത്യു ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : ധൂർത്തിന് പണം കണ്ടെത്തുമ്പോഴും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ച് പഞ്ചായത്തുകൾ നേരത്തെ തയ്യാറാക്കിയ പദ്ധതികൾ പേരിനു പോലും നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യം സംസ്ഥാന സർക്കാർ സൃഷ്ടിച്ചിരിക്കുകയാണെന്ന് യു .ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.മാത്യു കുറ്റപ്പെടുത്തി.അധികാര വികേന്ദ്രീകരണം പ്രഖ്യാപനങ്ങളിൽ മാത്രമാക്കി അധികാരം മന്ത്രിമാരിലേക്ക് കേന്ദ്രീകരിക്കാനാണ് എൽ.ഡി.എഫ്. സർക്കർ ശ്രമിക്കുന്നതെന്നും യു .ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി.മാത്യു ആരോപിച്ചു.പദ്ധതി വിഹിതം വെട്ടി കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സർക്കാർ നയത്തിനെതിരെ രാമന്തളി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി കെ.ടി.സഹദുള്ള, അഡ്വ:ഡി.കെ.ഗോപിനാഥ് , കെ.കെ.അഷ്റഫ്. പി.എം.ലത്തീഫ്, വി.വി.ഉണ്ണികൃഷ്ണൻ, കക്കുളത്ത് അബ്ദുൽ ഖാദർ സംസാരിച്ചു. എ.ഒ.പി.ഹമീദ് സ്വാഗതവും മുട്ടിൽ സുധാകരൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.