മട്ടന്നൂർ : ഇടത് തുടർ ഭരണം ഭരിക്കപ്പെടുന്നവർക്ക് എന്നും ഗതികേടും കഷ്ടകാലവുമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി . മട്ടന്നൂർ നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി ഭരിച്ച ബംഗാളിൽ നിന്ന് തെഴിൽ അന്വേഷിച്ചു ജനങ്ങൾക്ക് ഇന്ത്യയിൽ മാറ്റിടങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വരികയാണ്. ഇരുപത്തിയഞ്ച് വർഷം മട്ടന്നൂരിൽ ഭരണ മാറ്റത്തിന് വേണ്ടി ദാഹിക്കുകയാണെന്നും തുടർച്ചയായ ഇടതുഭരണം ഉണ്ടാക്കിയ വികസന മുരടിപ്പും പിന്നോക്കാവസ്ഥയും ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കല്ലായി, സതീശൻ പാച്ചേനി, കരീം ചേലേരി, റിജിൽ മാക്കുറ്റി, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, വി.ആർ ഭാസ്കരൻ ,എം.സി കുഞ്ഞഹമ്മദ്, കുഞ്ഞിക്കണ്ണൻ, രാജീവ് എളയാവൂർ, സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |