കാസർകോട് : കെ.ആർ.ജയാനന്ദ ചെയർമാനായി കേരള തുളു അക്കാഡമി പുന:സംഘടിപ്പിച്ച് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. ചെയർമാൻ, സെക്രട്ടറി, മൂന്ന് ഒദ്യോഗിക അംഗങ്ങൾ ഉൾപ്പെടെ 17 അംഗ ഭരണസമിതിയെയാണ് പ്രഖ്യാപിച്ചത്. കാസർകോട് സഹകരണ അസി.രജിസ്ട്രാർ എ.രവീന്ദ്രയാണ് സെക്രട്ടറി. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം.അഷ് റഫ് എം.എൽ.എ എന്നിവരാണ് ഔദ്യോഗിക അംഗങ്ങൾ. അഡ്വ.ജി.ചന്ദ്രമോഹൻ, കൃഷ്ണവേണി , ജോസഫ് ക്രാസ്റ്റ, സി.കെ.അജിത് ചിപ്പാർ, ഉദയ സാരംഗ് എൺമകജെ, ഗണേഷ് കാജവദ, ഭുജംഗഷെട്ടി, എ.ചന്ദ്രശേഖരൻ, വോർക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി സുള്ള്യമേ, പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി, അബ്ദുള്ള പൈവളിഗെ, ഗംഗാധരൻ ദുർഗപ്പള്ള എന്നിവരാണ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |