SignIn
Kerala Kaumudi Online
Thursday, 19 September 2024 1.53 AM IST

ബസോടിച്ച് മാവേലി

Increase Font Size Decrease Font Size Print Page
sujith-
സുജിത് ബങ്കളം മാവേലി വേഷം ധരിച്ചു ജനകീയ ബസ് ഓടിക്കുന്നു

ചെറുവത്തൂർ :ബസിൽ കയറിയ യാത്രക്കാർ ഡ്രൈവർ സീറ്റിൽ മാവേലിയെ കണ്ട് അത്ഭുതപ്പെട്ടു. കാരിയിൽ - ചെറുവത്തൂർ - പടന്നക്കടപ്പുറം റൂട്ടിലോടുന്ന ജനകീയ ബസിലാണ് ഉത്രാടം നാളിൽ യാത്രക്കാർക്ക് കൗതുക കാഴ്ച ഒരുങ്ങിയത്. ബസിന്റെ ഡ്രൈവർ സുജിത്ത് ബങ്കളമാണ് ഇന്നലെ മാവേലിയുടെ വേഷമണിഞ്ഞ് എത്തിയത്.

ഡ്രൈവർ സീറ്റിൽ ഇരിപ്പുറപ്പിച്ച 'മാവേലി ഡ്രൈവർ ' യാത്രക്കാർക്കും റോഡരുകിലെ കാഴ്ചക്കാർക്കും കൈവീശി അനുഗ്രഹം നൽകിയാണ് മുന്നോട്ട് പോയത്. മാവേലി ഡ്രൈവറെ കാണാൻ വഴിവക്കിലും ബസ് സ്റ്റോപ്പുകളിലും ആളുകൾ കാത്തുനിൽപ്പുണ്ടായിരുന്നു. ഡ്രൈവർ സുജിത് ബങ്കളം യുവ സംവിധായകനും സിനിമാ - നാടക പ്രവർത്തകനുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAVELI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.