കണ്ണൂർ:ശ്രീനാരായണഗുരുദേവ ജയന്തി കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ വിപുലമായി ആഘോഷിക്കും.പത്തിന് വൈകിട്ട് 3.30 ന് കണ്ണൂർ ശ്രീനാരായണ പാർക്കിൽ നിന്നും സുന്ദര ക്ഷേത്രത്തിലേക്ക് ചതയ ദിന ഘോഷയാത്ര പുറപ്പെട്ട് മുനീശ്വരൻ കോവിൽ , തെക്കീ ബസാർ , ചേനോളി റോഡ് വഴി ക്ഷേത്രത്തിലെത്തിച്ചേരും.വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം നടക്കും. ശ്രീ ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി .ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.കണ്ണൂർ മഹാത്മാ മന്ദിരം പ്രസിഡന്റ് ഇ.വി.ജി നമ്പ്യാർ ഗുരുദേവ സന്ദേശം എന്ന വിഷയത്തിൽ പ്രസംഗിക്കും.ജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥിക്കായി നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനധാനം എസ്.എൻ വിദ്യാമന്ദിർ എജുക്കേഷണൽ ഓഫീസർ ദീപിക ജയ്ദാസ് നിർവ്വഹിക്കും.വൈകിട്ട് 7 30ന് സീരിയൽ എഴുന്നള്ളത്തും തുടർന്ന് ദീപാരാധനയും നടക്കും.കണ്ണൂർ കലാ ഗുരുകുലം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത സംഗീത സന്ധ്യയും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |