മാഹി: ആരാധകരും, സുഹൃത്തുക്കളും വിദൂരങ്ങളിൽ നിന്നു പോലും പ്രിയ കഥാകാരന് എൺപതാം പിറന്നാൾ ആശംസകൾ നേരാൻ പള്ളൂരിലെ മണിയമ്പത്ത് വീട്ടിലെത്തി. എന്നാൽ നോവലിസ്റ്റ് എം. മുകുന്ദനും ഭാര്യ ശ്രീജയും തിരക്കുകളിൽ നിന്നൊഴിഞ്ഞ് മാറി, ശ്രീകൃഷ്ണനെ വണങ്ങാൻ ഇന്നലെ ഗുരുവായൂരമ്പലത്തിലെത്തി. നൂറു കണക്കിന് ആരാധകരാണ് ഇഷ്ട കഥാകാരനെ കാണാനാവാതെ മടങ്ങിപ്പോയത്. തിരുവോണ നാളിൽ മുകുന്ദൻ കുടുംബാംഗങ്ങൾക്കൊപ്പം മയ്യഴിയിലെ മണിയമ്പത്ത് തറവാട്ടിലാണ് സദ്യയുണ്ടത്. സഹോദരങ്ങളായ പ്രശസ്ത നോവലിസ്റ്റ് എം. രാഘവൻ, കഥാകൃത്ത് എം. ശ്രീജയൻ ,എൻജിനീയർ ചന്ദ്രൻ തുടങ്ങിയവർ ഓണാഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു. ഗുരുവായൂർ ദർശനത്തിന് ശേഷം മുകുന്ദനും, ഭാര്യ ശ്രീജയും വയനാട് സന്ദർശനം നടത്തും. ഫോട്ടോ കാപ്ഷൻ ഗുരുവായൂരിൽ ദർശനത്തിനെത്തിയ എം. മുകുന്ദനും ഭാര്യ ശ്രീജയും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |