കണ്ണൂർ: പയ്യന്നൂർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കാൽ നഷ്ടപ്പെട്ടവർക്ക് റോട്ടറി ജയ്പൂർ ലീവ് യു.കെ. കൃത്രിമ കാൽ വച്ചു നൽകുന്നതിനുള്ള സ്നേഹ സ്പർശം പദ്ധതി 13 മുതൽ 20 വരെയാണ് പയ്യന്നൂരിൽ നടക്കും. 30,000 രൂപയോളം വിലവരുന്ന ലോകോത്തര നിലവാരമുള്ള കൃത്രിമ കാൽ സൗജന്യമായി 125 പേർക്ക് നൽകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം പരിശോധിച്ച് ആവശ്യക്കാർക്ക് കൃത്രിമ കാൽ നിർമ്മിച്ച് വച്ചു നൽകുന്നതാണ് ഈ പദ്ധതി. പങ്കെടുക്കാൻ താത്പര്യമുളവർ 20 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് ഭക്ഷണ സൗകര്യം ഏർപ്പെടുത്തും .വാർത്താ സമ്മേളനത്തിൽ ഡോ. വരുൺ നമ്പ്യാർ, കെ .അരവിന്ദാക്ഷൻ, സി ശ്രീധരൻ നമ്പ്യാർ, രാഹുൽ രാജ് എന്നിവർ സംബന്ധിച്ചു.കൂടുതൽ വിവരങ്ങൾക്ക് കെ .അരവിന്ദാക്ഷൻ (ചെയർമാൻ) ,8921974742,ലഫ്.കേണൽ (റിട്ട.) ,സി .ശ്രീധരൻ നമ്പ്യാർ (കൺവീനർ) 9495723319 എന്നിവരുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |