കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ തുറന്ന് കിടപ്പറയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവും കവർന്നു. കണ്ണൂർ സിറ്റി കോട്ടയ്ക്ക് താഴെ സ്വദേശി റൗലാബിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഏഴര പവനും 10000 രൂപയും ഇവിടെ നിന്ന് നഷ്ടപ്പെട്ടു. റൗലാബിയും കുടുംബവും വീട് പൂട്ടി പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. ഉച്ചയോടെ തിരിച്ചെത്തിയ ഇവർ നോക്കുമ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. റൗലാബിയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബം പുറത്തുപോയെന്നറിയീവുന്ന ആരോ ആയിരിക്കും മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |