പാലക്കുന്ന് :തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ പ്രതിദിന അന്നദാനം പുനരാരംഭിച്ചു. ക്ഷേത്രം നിലവിൽ വന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മദ്ധ്യാഹ്ന പൂജയോടനുബന്ധിച്ച് ഇവിടെ അന്നദാനം ആരംഭിച്ചത്. മംഗളൂരിലെ അറിയപ്പെടുന്ന ബിസിനസ്കാരനും കരുണ ഇൻഫ്രാ പ്രോപ്പർട്ടീസ് എം.ഡി.യുമായ വി.കരുണാകരനാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അന്ന് മുതൽ ഉച്ചയ്ക്ക് അന്നദാനം നൽകിതുടങ്ങിയത്. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് മുടങ്ങിയ അന്നദാനമാണ് വ്യാഴാഴ്ച മുതൽ അദ്ദേഹം പുനരാരംഭിച്ചത്. ഇതോടനുബന്ധിച്ചു ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗത്തിൽ മുഖ്യ രക്ഷാധികാരി മുൻ പൊലീസ് സൂപ്രണ്ട് എ.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി.കരുണാകരൻ, പി. കുഞ്ഞിക്കണ്ണൻ, കോടോത്ത് കുഞ്ഞികൃഷ്ണൻ നായർ, പ്രസിഡന്റ് പ്രഭാകരൻ പാറമ്മൽ, സെക്രട്ടറി ബി. ദേവദാസ്, പാലക്കുന്നിൽ കുട്ടി എന്നിവർ പ്രസംഗിച്ചു.വി.കരുണാകരൻ അന്നദാനവിതരണം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |