ആലുവ: ആലുവ മുനിസിഫ് കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 1, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 2
കോടതികൾ ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റി സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കാൻ ആഭ്യന്തര വകുപ്പിൽ നിന്ന് 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
നിലവിലുള്ള കോടതികൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നാല് നിലകളിലായി 37 കോടി രൂപ ചെലവിൽ കോടതി സമുച്ചയം നിർമ്മിക്കുന്നതിനാണ് ബി.എസ്.എൽ കെട്ടിടത്തിലേക്ക് കോടതികൾ താത്കാലികമായി മാറ്റുന്നത്.
38 ലക്ഷം രൂപയുടെ ഭരണാനുമതിക്കായി എം.എൽ.എയും ആലുവ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എൻ. ഉണ്ണിക്കൃഷ്ണനും മന്ത്രി കെ.എൻ. ബാലഗോപാലിനെ നേരിൽ കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |