ആലക്കോട്: കണ്ണൂർ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടുവിൽ കൃഷി ഭവനുമായി സഹകരിച്ച് കവുങ്ങ് കർഷകർക്കായി കൃഷി പഠനക്ലാസ് സംഘടിപ്പിച്ചു.കവുങ്ങ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നമായ മഞ്ഞളിപ്പ് രോഗത്തെക്കുറിച്ചും അവയുടെ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ഠിക്കുന്നതിനാണ് കൃഷി പാഠശാല സംഘടിപ്പിച്ചത്.കൃഷി വീഞ്ഞാനകേന്ദ്രം മേധാവി ഡോ.പി.ജയരാജിന്റെ നേതൃത്വത്തിൽ വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പടന്നക്കാട് കാർഷിക കോളേജ് വിദ്യാർഥികളും ജനപ്രതിനിധികളും സംബന്ധിച്ചു. ശില്പശാലയുടെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയിൽ കർഷകരുടെ സംശയങ്ങൾക്ക് ഡോ.പി.ജയരാജ് മറുപടി പറഞ്ഞു.വാർഡ് മെമ്പർ റെജിമോൻ പി.പി. അദ്ധ്യക്ഷത വഹിച്ചു.നടുവിൽ കൃഷി അസിസ്റ്റന്റ് ജയരാജൻ കെ.നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |