SignIn
Kerala Kaumudi Online
Saturday, 27 April 2024 3.20 PM IST

പൂരക്കളിയോ കരിവെള്ളൂർ അല്ലാതാര്

poorakkali
എച്ച്.എസ്.എസ് വിഭാഗം പൂരക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ.വി.എസ്.ജി.വി.എച്ച്.എസ്.എസ് കരിവെള്ളൂർ

മുപ്പതാം വിജയം

കണ്ണൂർ: പൂരക്കളിയിൽ 30ാം വർഷവും ആധിപത്യമുറപ്പിച്ച് കരിവെള്ളൂർ എ.വി.സ്മാരക ജി.എച്ച്.എസ്.എസ് .ഹയർസെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനമാണ് കരിവെള്ളൂർ ഇന്നലെ നേടിയത്.

ഒന്നാം നിറവും അഞ്ചാം നിറവും ഇരട്ട രാമായണവും ചേർന്ന പൂരക്കളിയാണ് ഇക്കുറി കുട്ടികൾ അവതരിപ്പിച്ചത്. അപ്യാൽ പ്രമോദായിരുന്നു പരിശീലകൻ. കഴിഞ്ഞ കാൽനൂറ്റാണ്ടായി വർഷമായി പൂരക്കളി രംഗത്ത് സജീവമാണ് പ്രമോദ്.കലോത്സവത്തിൽ പൂരക്കളി ഉൾപ്പെടുത്തിയത് മുതൽ പയ്യന്നൂരിന്റെ പൂരക്കളി പെരുമ നിലനിർത്തിക്കൊണ്ട് കരിവെള്ളൂർ എ.വി.സ്മാരക ജി.എച്ച്.എസ്.എസ്സിന് തന്നെയായിരുന്നു സർവ്വാധിപത്യം.പന്ത്രണ്ട് കുട്ടികൾ അണിനിരന്ന മത്സരം 20 മിനിറ്റ് നീണ്ടുനിൽക്കുന്നതായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.