കണ്ണൂർ :വേദി ആറ് തളാപ്പ് മിക്സസ് യു.പി സ്കൂളിൽ നടന്ന ഓട്ടൻ തുള്ളൽ മത്സരത്തിൽ പങ്കാളിത്തം കുറവായിരുന്നു .പതിനഞ്ച് ഉപജില്ലയിൽ നിന്നായി വിവിധ വിഭാഗങ്ങളിലായി ആകെ 27 മത്സരാർത്ഥികളാണുണ്ടായത്.എച്ച്.എസ്.എസ് വിഭാഗത്തിൽ ഒരാൾ മാത്രം.എച്ച്.എസ്.എസ് ആൺകുട്ടികളുടെ വിഭാഗത്തിൽ വി.എച്ച്.എസ്.എസ് കതിരൂരിലെ പി.വി.കെ.സൂര്യകിരണും,ഹൈസ്കൂൾ ആൺകുട്ടികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ എസ് .ദ്റുപതും,യു.പി വിഭാഗത്തിൽ പാനൂർ ഗുരുദേവ സ്മാരക യു.പി സ്കൂളിലെ കിരൺ വി.പ്രതീഷുമാണ് സംസ്ഥാനമേളയിലേക്ക് യോഗ്യത നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |