കണ്ണൂർ:കടുത്ത ചൂടിനെയും വെയിലിനെയും വകവെയ്ക്കാതെ കണ്ണിനെയും കാതിനെയും അമ്പരപ്പിച്ച് ഇത്തവണയും ബാന്റ് മേളത്തിൽ എ ഗ്രേഡോടെ നേടിയത് കണ്ണൂർ സെന്റ് തെരേസാസ് എച്ച്.എസ്.എസ്. കണ്ണൂർ സെന്റ് മൈക്കിൾസ് എച്ച് .എസ് .എസ് മൈതാനത്ത് നടന്ന മത്സരത്തിൽ ഹൈസ്കൂളിലും ഹയർസെക്കൻഡറി വിഭാഗത്തിലും സെന്റ് തെരേസാസ് എതിരാളികളെ പിന്നിലാക്കി.
വർഷങ്ങളായി തുടരുന്ന ആധിപത്യം ഇത്തവണയും അവർ കൈവിട്ടില്ല. മികച്ച താളവും അതിനൊത്ത ചുവടുമാണ് സെന്റ്തെരേസാസിനെ വേറിട്ടു നിർത്തിയതെന്നാണ് വിധികർത്താക്കൾ വിലയിരുത്തിയത്. സ്കൂളിൽ പഴയ ബാന്റുകാർക്കൊപ്പമായിരുന്നു ഇക്കുറി പ്ലസ്ടു വിദ്യാർത്ഥികളുടെ പരിശീലനം.പൂർവ്വ വിദ്യാർത്ഥികളായ ദർശന, അമ്ര, ദേവിക എന്നിവർ നേതൃത്വം നൽകി.പരിശീലനം.ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഒരുമിച്ചുള്ള പരിശീലനം കൂടുതൽ ആവേശം നൽകിയെന്ന് ബാന്റ് സംഘം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |