ചായ്യോത്ത്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 99 മത്സര ഇനങ്ങളിൽ 430 പോയിന്റ് നേടി കാസർകോട് ഉപജില്ല മുന്നിൽ. ഹോസ്ദുർഗ് 410 പോയിന്റ് നേടി തൊട്ടു പിറകിലുണ്ട്. ചെറുവത്തൂർ 389,കുമ്പള 388 ,ബേക്കൽ 388 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ നില. സ്കൂൾ തലത്തിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ 157 പോയിന്റുമായി മുന്നിലാണ്.ആതിഥേയരായ ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂൾ 111 പോയിന്റും പെരിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 92 പോയിന്റും നേടി.
പോയിന്റ് നില (ഉപജില്ല)
കാസർകോട് 430
ഹൊസ്ദുർഗ് 410
ചെറുവത്തൂർ 389
കുമ്പള 388
ബേക്കൽ 388
സ്കൂൾ തലം
1.ദുർഗ ഹയർ സെക്കൻഡറി സ്കൂൾ 157
2.ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി 111
3.പെരിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 92
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |