ചെറുവത്തൂർ : ദേശീയപാത 66 ൽ ചെറുവത്തൂർ കൊവ്വലിൽ അണ്ടർ പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം കടുക്കുന്നു. അണ്ടർ പാസിന് വേണ്ടിയുള്ള
പ്രദേശവാസികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ ആവശ്യവുമായി പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾ അണിനിരന്ന് വിദ്യാർത്ഥി ശ്യംഖല സംഘടിപ്പിച്ചു. കൊവ്വൽ എ.യു.പി സ്കൂൾ , കുട്ടമത്ത് ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ശ്യംഖലയിൽ പങ്കെടുത്തത്. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വി പ്രമീള പരിപാടി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മറ്റി ചെയർമാൻ കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുകേഷ് ബാലകൃഷ്ണൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, പി.എച്ച്.എം.കുഞ്ഞബ്ദുള്ള, എൻ സുകുമാരൻ, എൻ.വി.നാരായണൻ , വി.പ്രകാശൻ ,കൊവ്വൽ എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ശശിധരൻ എന്നിവർ നേതൃത്വം നൽകി.കൺവീനർ കെ.ശ്രീധരൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |