ചെറുപുഴ: ചെറുപുഴ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷവും മദ്ധ്യസ്ഥ പ്രാർത്ഥനയും തുടങ്ങി. ഇന്നലെ വൈകുന്നേരം 4.45ന് ഇടവക വികാരി ഫാ. മാത്യു കണ്ടത്തിൽ തിരുനാളിന് കൊടിയേറ്റി. വിശുദ്ധ കുർബാനയ്ക്കും സുവിശേഷ സന്ദേശത്തിനും ഫാദർ ജോസഫ് കണ്ണംകുളം കാർമ്മികത്വം വഹിച്ചു. ഇന്നു വൈകുന്നേരം 5ന് വിശുദ്ധ കുർബാനയ്ക്ക് ഡോ. ജോസ് വെട്ടിക്കൽ കാർമ്മികത്വം വഹിക്കും. 6.30ന് ആഘോഷമായ തിരുനാൾ റാസ ചെറുപുഴ ടൗണിലേയ്ക്ക്. ഫാദർ സാമുവേൽ പുതുപ്പാടി തിരുനാൾ സന്ദേശം നൽകും. നാളെ രാവിലെ 8.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പുത്തൂർ രൂപതാദ്ധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. സ്നേഹവിരുന്നോടു കൂടി തിരുനാൾ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |