പുതുക്കൈ:പുതുക്കൈ തായത്തറ ശ്രീ എടയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും അനുബന്ധ ക്ഷേത്രമായ നരിക്കാട്ടറ ശ്രീ പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്തിലും ജനുവരി 23 മുതൽ 26 വരെ നടക്കുന്ന നവീകരണ ബ്രഹ്മകലശ മഹോത്സവത്തിന്റെയും, കളിയാട്ട മഹോത്സവത്തിന്റെയും കലവറ പന്തലിന്റെ കാൽ നാട്ടു കർമ്മം ക്ഷേത്രം കോയ്മ പള്ളിക്കിയച്ഛൻ കുഞ്ഞമ്പു നായർ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ജയരാജ് പയ്യന്നൂർ, സംഘാടക സമിതി ഭാരവാഹികളായ കെ.രവീന്ദ്രൻ പുതുക്കൈ, പി.സുരേഷ് ബാബു മേലത്ത്, സി.സുകുമാരൻ, മണിയറ ഗോവിന്ദൻ നായർ, പി.വി.കുഞ്ഞികൃഷ്ണൻ, ഞെക്ലിയിൽ കുഞ്ഞികൃഷ്ണൻ, ക്ഷേത്രം സ്ഥാനികർ, വെളിച്ചപ്പാടൻമാർ. ആചാരക്കാർ, ക്ഷേത്രം അവകാശികൾ, സംഘാടക സമിതി മറ്റു ഭാരവാഹികൾ, ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |