കാസർകോട്: മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവജന വിദ്യാർത്ഥി സംഗമം മുൻസിപ്പൽ കോൺഫറൺസ് ഹാളിൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.കെ.പി ഹമീദലി, ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, യൂത്ത് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ, വി.പി അബ്ദുൾ ഖാദർ, പി.എം മുനീർ ഹാജി, മൂസ ബി ചെർക്കള, ഹരിത ജില്ലാ ജനറൽ സെക്രട്ടറി ഷഹാന കുണിയ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |