കാഞ്ഞങ്ങാട്: യൂണിയൻ ബാങ്കിന്റെ കീഴിൽ മാവുങ്കാൽ പുതിയകണ്ടത്തിൽ പ്രവർത്തിച്ചുവരുന്ന വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ സംരംഭങ്ങൾ തുടങ്ങി വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുൻ പഠിതാക്കളായ15 വനിതാ സംരംഭകരെ ആദരിച്ചു. പുതുതായി സംരംഭങ്ങൾ തുടങ്ങുന്നവർക്കുള്ള ലോൺ അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രവും വിതരണം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ യൂണിയൻ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് എ.സി ഉഷ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.പി ഗോപി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബാങ്ക് സീനിയർ മാനേജർമാരായ എ. ദീപ്തി, എ. റീജ മാനേജർമാരായ നിഹാല ഫാത്തിമ, വിജിൽ കൃഷ്ണ, കെ.വി. പ്രശോഭ്, മുഹമ്മദ് ശുഹൈബ് എന്നിവർ സംസാരിച്ചു. ഫാക്കൽട്ടിമാരായ ലിൻഡാ ലൂയിസ്, കെ.വി പ്രജീഷ്, സുബ്രഹ്മണ്യ ഷേണായി, കെ. നിഷ, എം.കെ രജിഷ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |