മടിക്കേരി (കർണ്ണാടക): രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന ചരിത്ര പ്രാധാന്യമുള്ള മടിക്കേരി ദസറ ആഘോഷത്തിലും ഘോഷയാത്രയിലും പങ്കുകൊള്ളാൻ എത്തിയത് മലയാളികളായ ആയിരങ്ങൾ. നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ദസറയുടെ 24 മണിക്കൂർ നീണ്ടു നിന്ന വിഗ്രഹയാത്രയും കച്ചേരിയും ഡാൻസും ആട്ടവും പാട്ടും
അടക്കമുള്ള ഘോഷയാത്ര അവസാനിച്ചത് ഞായറാഴ്ച ഉച്ചക്കാണ്. ദസറ ആഘോഷത്തിന്റെ പത്താം ദിവസം ബന്നിമരം മുറിക്കൽ ചടങ്ങോടെയാണ് ഘോഷയാത്ര സമാപിച്ചത്. പൂർണ്ണമായും ജനങ്ങളുടെ നിയന്ത്രണത്തിൽ നടത്തപ്പെടുന്ന ആഘോഷം 'ജനോത്സവ' എന്നാണ് അറിയപ്പെടുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നും മടിക്കേരി ദസറ ആഘോഷിക്കാൻ ഇത്തവണ ആയിരകണക്കിന് മലയാളികൾ എത്തി. വിവിധ ജില്ലകളിൽ നിന്നും ഇവിടെ പഠിക്കുന്ന നൂറു കണക്കിന് മലയാളി വിദ്യാർഥികളും ദസറയുടെ ഭാഗമായി.
ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മടിക്കേരിയിൽ എത്തിയ ടൂറിസ്റ്റുകളും ദസറയുടെ ഭാഗമായി. കുണ്ടുരുമൊട്ടെ ചൗട്ടി മറിയമ്മ, ദണ്ടിന മറിയമ്മ, കോട്ടെ മറിയമ്മ, കാഞ്ചി കമലാക്ഷി എന്നീ ദേവികളെയാണ് ഘോഷയാത്രയിൽ കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |