കാഞ്ഞങ്ങാട്: അപൂർവ്വ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന മോനാച്ചയിലെ അശോകൻ-മഞ്ജുഷ ദമ്പതികളുടെ മകൻ അജയ് നാഥിന്റെ (21) ചികിത്സക്കായി ജനകീയകമ്മിറ്റി രൂപീകരിച്ചു. അജയ് നാഥിന് ലിവറിനും ചെറുകുടലിനും ഉണ്ടായ തകരാർ കാരണം രക്തം കട്ടപ്പിടിക്കുന്ന സ്ഥിതിയാണുള്ളത്. മംഗലാപുരം കെ.എം.സി ഹോസ്പിറ്റലിൽ ഇതിനകം രണ്ട് ശസ്ത്രക്രിയ നടത്തുകയും 20 ലക്ഷത്തോളം രൂപ ചെലവാകുകയും ചെയ്തു. തുടർച്ചികിത്സയ്ക്കായി 22 ലക്ഷത്തോളം രൂപ ചെലവുവരുമെന്ന് ഡോക്ടർമാർ പറയുന്നു. മോനാച്ചയിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ടി.വി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ഫണ്ട് പ്രവാസി പുരുഷ സംഘം മോനാച്ച, ഐശ്വര്യ കുടുംബശ്രീ എന്നിവർ കൈമാറി. ഭാരവാഹികൾ: കെ.വി സുജാത (ചെയർമാൻ), പള്ളിക്കൈ രാധാകൃഷ്ണൻ (കൺവീനർ), കെ. പ്രഭാകരൻ വാഴുന്നറോടി (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |