പുല്ലൂർ: എ.കെ.ജി സ്മാരക ഗ്രന്ഥാലയം, പുല്ലൂർ എ.കെ.ജി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പി. അനുഷയുടെ കവിത സമാഹാരമായ 'കളുപ്പ് ' പ്രകാശനം പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയത്തിൽ
കവി സി.എം വിനയചന്ദ്രൻ പ്രമുഖ ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന് പുസ്തകം നൽകിക്കൊണ്ട് നിർവ്വഹിച്ചു. കവി നാലപ്പാടം പദ്മനാഭൻ പുസ്തക പരിചയം നടത്തി. എ. കൃഷ്ണൻ അദ്ധ്യക്ഷനായി. വി. നാരായണൻ മാസ്റ്റർ, പി. വേണുഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ. സീത, എ. ഷാജി, പ്രിയ ടീച്ചർ, ഷീബ ടീച്ചർ, എം. അരുൺകുമാർ, സി. രഞ്ജിത്ത്, കെ. രോഹിണി എന്നിവർ സംസാരിച്ചു. പി. അനുഷ മറുമൊഴി ഭാഷണം നടത്തി. എം.വി നാരായണൻ സ്വാഗതവും ഒ. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |