തൃക്കരിപ്പൂർ: ബീരിച്ചേരി മന ഭഗവതി ക്ഷേത്രം കളിയാട്ടത്തോടനുബന്ധിച്ച് ബീരിച്ചേരി ഭഗവതിയെയും ദേവി ദേവന്മാരെയും പ്രകീർത്തിച്ചു കൊണ്ട് യു.കെ ഗണേശൻ രചിച്ച ബീരിച്ചേരി ഭഗവതി ഓഡിയോ ആൽബം പ്രകാശനം ചെയ്തു. നിർമ്മാതാക്കളായ കൃഷ്ണേട്ടന്റെ കട ചാരിറ്റബിൾ കൂട്ടായ്മ ഭാരവാഹികൾ ബീരിച്ചേരി മന ഭരണ സമിതിക്കു കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. കക്കുന്നം പദ്മനാഭൻ പണിക്കറാണ് സംഗീതം. ആലാപനം ദർശന മോഹനൻ. ചടങ്ങിൽ പി.വി രഘുനാഥ്, ആശിഷ് നാരായണൻ, പി. ഗിരീഷൻ, ടി.വി സുനിൽ, കെ. തമ്പാൻ, പ്രവീൺ, എ. ജയേഷ്, യു.കെ. ഷൈജു, കെ.വി. വിനോദ്, സി.വി. സന്തോഷ്, യു.കെ. ബൈജു, യു. ഷിബു അനന്തൻ, അരുൺ നാരായണൻ, എം. രേഷ്മ, ഷിമ വിനോദ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |