കാഞ്ഞങ്ങാട്: ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ടി.പി അബ്ദുൾ മുനീർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി സൈനുൽ ആബുദീൻ, കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, കെ. ജയപ്രഭ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പാട്രിക്ക് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. രമാദേവി സ്വാഗതവും ഇന്ദിര ശ്രീധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.ടി.പി അബ്ദുൾ മുനീർ (പ്രസിഡന്റ്), വി.എസ് പാട്രിക് (സെക്രട്ടറി), കെ. രമാദേവി (ട്രഷറർ), ഇന്ദിര ശ്രീധരൻ, കെ.എൻ സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), കെ. ജയപ്രഭ, രാഹുൽ കാലിക്കടവ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |