SignIn
Kerala Kaumudi Online
Friday, 26 April 2024 10.14 PM IST

ആദ്യപാഠം വീട്ടിൽ തന്നെ; ഓർമ്മമരം നട്ട് തുടക്കം

school

കാസർകോട്: പുത്തനുടുപ്പണിഞ്ഞ് സ്‌കൂളിലെത്താൻ കഴിഞ്ഞില്ലെങ്കിലും അവർക്കിത് ആദ്യപാഠം. വീട്ടിൽ രക്ഷിതാക്കൾക്കൊപ്പം ഒതുക്കത്തോടെ ഇരുന്ന് മധുരം കഴിച്ചാണ് കൊച്ചുമിടുക്കന്മാരും മിടുക്കികളും ഒട്ടും പകപ്പില്ലാതെ അക്ഷരലോകത്തേക്ക് ആദ്യമായിറങ്ങിയത്.

തൈകൾ നട്ട് പ്രകൃതിയെ കരുതലോടെ സംരക്ഷിക്കണമെന്ന സന്ദേശം നടപ്പാക്കി മറ്റു ജില്ലകളിൽ നിന്നും കാസർകോട് വ്യത്യസ്തമാക്കി. ഓർമ്മമരം നട്ട് ചിത്രമെടുത്ത് അദ്ധ്യാപകർക്ക് അയച്ചു കൊടുത്ത് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുടെ നിർദ്ദേശം പാലിച്ചു. അടച്ചിടൽ കാലത്ത് വീടുകളിൽ പ്രവേശനോത്സവം നടന്നപ്പോൾ മുഴുവൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരിടത്ത് കേന്ദ്രീകരിക്കാൻ ഗൂഗിൾമീറ്റ്, സൂം, വാട്സ്ആപ്പ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി.

ഒന്നാം ക്ലാസ്സിൽ ചേർത്തിട്ടുള്ള എല്ലാ കുട്ടികൾക്കും മുഖ്യമന്ത്രിയുടെ സന്ദേശം എത്തി. കന്നഡ ഭാഷയിലും സന്ദേശം കൈമാറി. പ്രവേശനോത്സവഗാനവും രണ്ടു ഭാഷകളിലായി കുട്ടികൾക്കരികിലേക്കെത്തി. രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരുമായി പരിചയപ്പെടൽ, കുട്ടികളുടെ കലാപരിപാടികൾ, കൊവിഡ് കാല അനുഭവങ്ങൾ പറയൽ, മുതിർന്ന കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഓൺലൈൻ വഴി പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.

ഉപജില്ലാതല,സ്‌കൂൾ തല ഉദ്ഘാടനത്തിനുശേഷം ഗൂഗിൾമീറ്റ്, സൂം, വാട്സ്ആപ്പ് സംവിധാനങ്ങൾ വഴി ക്ലാസ് തല പ്രവേശനോത്സവവും നടന്നു.

ചെറുവത്തൂർ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾതല ഓർമ്മ മരം പദ്ധതി ഉദ്ഘാടനം ജി.എഫ്.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ വി.പവിത്രൻ നിർവ്വഹിച്ചു. ജി.വി.എച്ച്.എസ്.എസ് മടിക്കൈയിലെ സ്‌കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു. പി.ദേവീകൃഷ്ണ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. പ്രധാനാദ്ധ്യാപകൻ പി.സുരേഷ്‌കുമാർ സ്വാഗതവും ഷിനോ തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് നവാഗതരായ കുട്ടികളുടെ പരിചയപ്പെടുത്തലും കലാപരിപാടികളും നടന്നു.

ചായ്യോത്ത് സ്‌കൂളിലെ പ്രവേശനോത്സവം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ കുട്ടികൾക്ക് ആശംസ സന്ദേശം ഓൺലൈനായി നൽകി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.വി. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി മുഖ്യാതിഥിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, PRAVESHANOLSAVAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.