കാഞ്ഞങ്ങാട്: വൈ.എം.സി.എ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും തലശ്ശേരി അതിരൂപതാ വികാരി ജനറൽ ജോസഫ് ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ചാണ്ടി കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഉണ്ണിമിശിഹ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് കുന്നേൽ അനുഗ്രഹ പ്രഭാഷണവും വൈ.എം.സി.എ കാസർകോട് സബ്ബ് റീജിയൺ ജനറൽ കൺവീനർ സിബി വാഴക്കാല ആമുഖ പ്രഭാഷണവും നടത്തി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് കാസർകോട് സബ്ബ് റീജിയൺ ചെയർമാൻ ടോംസൺടോമും സത്യപ്രതിജ്ഞാചടങ്ങിന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം മാനുവൽ കുറിച്ചിത്താനവും നേതൃത്വം നൽകി. ഡോ. ഗ്ലാഡിസ് ആന്റോയേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു. സജി പനമറ്റം സ്വാഗതവും ചാക്കോ ജോസഫ് പുതുമന നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചാണ്ടി കൈനിക്കര (പ്രസിഡന്റ്), കെ.എ.സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), സജി പനമറ്റം (സെക്രട്ടറി), സിനോജ് മഠത്തിനാത്ത് (ജോയിന്റ് സെക്രട്ടറി), മാനുവൽ കുറിച്ചിത്താനം (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |