കാഞ്ഞങ്ങാട്: സി.പി.ഐ. കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം വി. കൃഷ്ണൻ എരിക്കുളം നഗറിൽ (മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാൾ) സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി ഉദ്ഘാടനം ചെയ്തു. കരുണാകരൻ കുന്നത്ത്, ലിജു അബൂബക്കൾ, എം. ശ്രീജിത് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസ്ഥാന കൗൺസിൽ മെമ്പറായ ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ലാ നേതാക്കളായ സി.പി. ബാബു, വി. രാജൻ, കെ.വി. കൃഷ്ണൻ, കെ.എസ്. കുര്യാക്കോസ്, എം. അസൈനാർ എന്നിവർ സംബന്ധിക്കുന്നുണ്ട്. കണ്ണൻ പതാക ഉയർത്തി. സി.കെ. ബാബുരാജ്, എ. ദാമോദരൻ, എൻ. ബാലകൃഷ്ണൻ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയെയും പി. രാമക്യഷ്ണൻ, സി. രഞ്ജിത്ത്, പി. മിനി എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയെയും, മണി എരിക്കുളം, ജിനു ശങ്കർ, കെ. ബിന്ദു പുല്ലൂർ എന്നിവരടങ്ങിയ മിനുട്ട്സ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. എ. ദാമോദരൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |